വക്കം: അഞ്ചുതെങ്ങ് മീരാൻകടവിൽ കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്.ഇന്നലെ വൈകിട്ട് 6ഓടെയായിരുന്നു സംഭവം.മീരാൻകടവ് പാലത്തിന് അടിഭാഗത്തായി ഉണ്ടായിരുന്ന വലിയ കടന്നൽക്കൂട് ഇളകിയാണ് ഇവിടെ ചൂണ്ടയിടാനെത്തിയവരെയും,ഇരുചക്രവാഹന യാത്രക്കാരെയും ഉൾപ്പെടെ കടന്നലുകൾ ആക്രച്ചത്.സംഭവത്തിൽ നിരവധിപേർക്ക് കുത്തേറ്റു. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.15ഓളം കുത്തുകിട്ടിയ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
