SignIn
Kerala Kaumudi Online
Tuesday, 12 May 2026 8.57 AM IST

കടകളിൽ കുട്ടിക്കൂട്ടം; ഡിജിറ്റൽ കൗതുകമുണർത്തി സ്കൂൾ വിപണി

Increase Font Size Decrease Font Size Print Page

മ​ല​പ്പു​റം​:​ ​സ്‌​കൂ​ൾ​ ​തു​റ​ക്കാ​ൻ​ ​ര​ണ്ടാ​ഴ്ച​ ​മാ​ത്രം​ ​ശേ​ഷി​ക്കേ​ ​ഡി​ജി​റ്റ​ൽ​ ​പെ​ൻ​സി​ൽ​ ​ബോ​ക്സ് ​മു​ത​ൽ​ ​പ്രി​ന്റ​ഡ് ​ബാ​ഗു​ക​ളി​ൽ​ ​വ​രെ​ ​കൗ​തു​ക​മു​ണർ​ത്തി​ ​ജി​ല്ല​യി​ൽ​ ​സ്‌​കൂ​ൾ​ ​വി​പ​ണി​ ​സ​ജീ​വം.​ ​വേ​ന​ൽ​ച്ചൂ​ട് ​കു​റ​ഞ്ഞ​തി​നാ​ൽ​ ​ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി.​ ​ബാ​ഗ്,​ ​കു​ട,​ ​പു​സ്ത​കം,​ ​പേ​ന,​ ​പെ​ൻ​സി​ൽ,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ബോ​ക്സ്,​ ​വാ​ട്ട​ർ​ ​ബോ​ട്ടി​ൽ,​ ​ടി​ഫി​ൻ​ ​ബോ​ക്സ്,​ ​നെ​യിം​ ​സ്ലി​പ്പ് ​തു​ട​ങ്ങി​യ​വ​യെ​ല്ലാം​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ​വി​പ​ണി​യി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​മി​ക്കി​ ​മൗ​സ്,​ ​സ്‌​പൈ​ഡ​ർ​മാ​ൻ,​ ​ബാ​ർ​ബി​ ​ഡോ​ൾ,​ ​യൂ​ണി​കോ​ൺ,​ ​ബെ​ൻ​ടെ​ൻ,​ ​ബി.​ടി.​എ​സ് ​തു​ട​ങ്ങി​യ​ ​കു​ട്ടി​ക​ളു​ടെ​ ​ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം​ ​ബാ​ഗു​ക​ളി​ലും​ ​കു​ട​ക​ളി​ലും​ ​ടി​ഫി​ൻ​ ​ബോ​ക്സു​ക​ളി​ലും​ ​സ്ഥാ​നം​ ​പി​ടി​ച്ചി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ലാ​യും​ 300​ ​രൂ​പ​ ​മു​ത​ലാ​ണ് ​ബാ​ഗു​ക​ളു​ടെ​ ​വി​ല​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​പ്രി​ന്റ​ഡ് ​ബാ​ഗു​ക​ൾ​ക്ക് ​വി​ല​ 700​ ​മു​ത​ലാ​ണ് ​ആ​രം​ഭി​ക്കു​ന്ന​ത്.
പെ​ൻ​സി​ൽ​ ​ബോ​ക്സി​ന്റെ​ ​മു​ന്നി​ലു​ള്ള​ ​ഡി​സ്‌​പ്ലേ​ ​സ്‌​ക്രീ​നി​ൽ​ ​എ​ഴു​തു​ക​യും​ ​വ​ര​യ്ക്കു​ക​യും​ ​ചെ​യ്യാ​മെ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​എ​ഴു​തു​ന്ന​ത് ​ഡി​ലീ​റ്റ് ​ചെ​യ്യാ​നു​ള്ള​ ​ബ​ട്ട​ണു​മു​ണ്ട്.​ 240​ ​മു​ത​ലാ​ണ് ​ഇ​വ​യു​ടെ​ ​വി​ല.​ 60​ ​രൂ​പ​മു​ത​ലു​ള്ള​ ​പെ​ൻ​സി​ൽ​ ​ബോ​ക്സു​ക​ളും​ ​ല​ഭ്യ​മാ​ണ്.​ ​നെ​യിം​സ്ലി​പ്പു​ക​ളി​ലും​ ​കാ​ർ​ട്ടൂ​ൺ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​കൂ​ടു​ത​ലും.​കാ​യി​ക​താ​ര​ങ്ങ​ളും​ ​ച​ല​ച്ചി​ത്ര​ ​താ​ര​ങ്ങ​ളും​ ​ഉ​ള്ള​വ​യു​മു​മ​ണ്ട്.​ വി​വി​ധ​ ​വ​ർ​ണ​ങ്ങ​ളി​ലു​ള്ള​ ​ചൈ​നീ​സ് ​കു​ട​ക​ളും​ ​ചെ​റി​യ​ ​കാ​ല​ൻ​ ​കു​ട​ക​ളും​ ​കാ​ർ​ട്ടൂ​ൺ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​പ്രി​ന്റ് ​ചെ​യ്ത​ ​കു​ട​ക​ളും​ ​വി​പ​ണി​യി​ലു​ണ്ട്.​
​ബ്രാ​ൻ​ഡ​ഡ് ​കു​ട​ക​ൾ​ക്കാ​ണ് ​ആ​വ​ശ്യ​ക്കാ​രേ​റെ​ ​എ​ത്തു​ന്ന​ത്.​ ​നോ​ട്ട്ബു​ക്ക് ​വി​പ​ണി​യും​ ​ഓ​ഫ​റു​ക​ളു​മാ​യി​ ​സ​ജീ​വം.​ ​
ചെ​റി​യ​ ​നോ​ട്ട്ബു​ക്കു​ക​ൾ​ക്ക് 25​ ​മു​ത​ലും​ 200​ ​പേ​ജു​ള്ള​ ​വ​ലി​യ​ ​നോ​ട്ട്ബു​ക്കു​ക​ൾ​ക്ക് 40​ ​രൂ​പ​ ​മു​ത​ലുമാ​ണ് ​വി​ല.

പ്രകൃതി സൗഹൃദം

  • സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ 20​ ​ഇ​ട​ങ്ങ​ളി​ലും​ ​ജി​ല്ല​യി​ലെ​ 12​ ​ത്രി​വേ​ണി​ ​ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും​ ​സ്റ്റു​ഡ​ന്റ്സ് ​മാ​ർ​ക്ക​റ്റു​ക​ൾ​ ​സ​ജ്ജ​മാ​ണ്.
  • ​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​ ​നോ​ക്ക്ബു​ക്കു​കളുംം​ ​ത്രി​വേ​ണി​ ​വി​പ​ണി​യി​ലു​ണ്ട്.​ ​
  • പാ​ഴ്ക​ട​ലാ​സു​ക​ളും​ ​മ​റ്റും​ ​റീ​സൈ​ക്കി​ളിം​ഗ് ​ന​ട​ത്തി​യാ​ണ് ​ക​ട​ലാ​സു​ക​ൾ​ ​ത​യ്യ​റാ​യി​ട്ടു​ള്ള​ത്.
  • കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​മ​ഴ​ക്കോ​ട്ടു​ക​ളും​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ണ്.
  • സ്കൂ​ൾ​ ​തു​റ​ക്കാ​നാ​യ​തോ​ടെ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഓ​ൺ​ലൈ​നാ​യി​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​വ​രു​ടെ​ ​എ​ണ്ണ​വും​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​ക​ന​ത്ത​ ​വെ​യി​ലും​ ​ഇ​ട​യ്ക്ക് ​ല​ഭി​ച്ച​ ​മ​ഴ​യും​ ​കാ​ര​ണം​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​മ​ടി​യാ​യ​തി​നാ​ൽ​ ​പ​ല​രും​ ​ഓ​ൺ​ലൈ​ൻ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളെ​ ​ആ​ശ്ര​യി​ക്കു​ക​യാ​ണ്.
    കെ.​സ​ജീ​ർ,​ ​ക​ച്ച​വ​ട​ക്കാ​രൻ

300​ രൂ​പ​ ​മു​ത​ലാ​ണ് ​സ്കൂൾ ബാ​ഗു​ക​ളു​ടെ​ ​വി​ല​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL