ഗേറ്റ് അടച്ചിടും

Wednesday 13 May 2026 1:39 AM IST
muthalamada railway station

പാലക്കാട്: റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ മുതലമടയ്ക്കും കൊല്ലങ്കോടിനും ഇടയിലുള്ള റെയിൽവെ ഗേറ്റ് (എൽ.സി നമ്പർ 31) നാളെ അടയ്ക്കും. മേയ് 14ന് വൈകീട്ട് ആറ് മണി മുതൽ മേയ് 15ന് രാവിലെ 10 മണി വരെയാണ് റെയിൽവേ ഗേറ്റ് അടച്ചിടുക. അതിനാൽ ഈ ദിവസങ്ങളിൽ പട്ടഞ്ചേരി വഴി കൊല്ലങ്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയമ്പള്ളം-പൊക്കുന്നി-കാരപറമ്പ് വഴിയോ മലയമ്പള്ളം-അമ്പതി-കുറ്റിപ്പാടം വഴിയോ പോകണമെന്ന് കൊല്ലങ്കോട് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.