പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി
Wednesday 13 May 2026 12:08 AM IST
പാലക്കുന്ന്: ഉദുമ കൊപ്പൽ കൊവ്വൽ, ജൻമ കടപ്പുറങ്ങൾ തുടർച്ചയായി വർഷകാലത്ത് നേരിട്ടു വരുന്ന കടൽക്ഷോഭ കെടുതികൾക്ക് ശാശ്വര പരിഹാരം വേണമെന്ന് പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റുമായ പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മധുകുമാർ നാഗത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗം കാപ്പിൽ മുഹമ്മദ് ഷിയാസ്, അഡ്വ. കെ. ബാലകൃഷ്ണൻ, മല്ലിക ഗോപാലൻ സംസാരിച്ചു. കൺവീനർ ശ്രീജ പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ജയാനന്ദൻ പാലക്കുന്ന് (ചെയർമാൻ), സതീശൻ പൂർണ്ണിമ (വൈസ് ചെയർമാൻ) അശോക് കുതിരക്കോട് (കൺവീനർ), റീന കൊപ്പൽ (ജോയിന്റ് കൺവീനർ), ദേവദാസ് തൃക്കണ്ണാട് (ട്രഷറർ).