പ്രകടനം ന​ടത്തി

Wednesday 13 May 2026 12:17 AM IST

പത്തനംതിട്ട : സംസ്ഥാന നികുതിവകുപ്പിൽ മാനദണ്ഡ വിരുദ്ധമായി ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തുന്നതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജോയിന്റ് കമ്മിഷണർ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡം നിലനിൽക്കുന്ന വകുപ്പിൽ ഭിന്നശേഷി ജീവനക്കാരെയടക്കം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലം മാറ്റുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. എൻ.ജി.ഒ യൂണിയൻ ജില്ലാട്രഷറർ എസ്.ബിനു പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാനക്കമ്മറ്റിയംഗം എ​സ്.ലക്ഷ്മീദേവി, എൽ.അഞ്ജു , പി.ബി.മധു, ചിനു.എസ്.നായർ എന്നിവർ സംസാരിച്ചു.