മഴക്കാല പൂർവ ശുചീകരണം
Wednesday 13 May 2026 12:24 AM IST
കൊടുവള്ളി: മഴക്കാലത്തിന് മുന്നോടിയായി പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിഴക്കോത്ത് വില്ലേജ് ഓഫീസ് പരിസരം അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകർ ശുചീകരിച്ചു. ഓഫീസിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ദീർഘകാലമായി മുറ്റത്ത് കൂട്ടിയിട്ടിരുന്ന മണ്ണ്, കല്ല്, കമ്പി തുടങ്ങിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കാടുപിടിച്ചു കിടന്ന പരിസരം വൃത്തിയാക്കുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിന് ശേഷം ബാക്കിവന്ന കല്ലും കമ്പികളും നിലവിൽ ഓഫീസിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇവ അടിയന്തരമായി ലേലം ചെയ്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അനുഗ്രഹ ഭാരവാഹികൾ അപേക്ഷ സമർപ്പിച്ചു.ശുചീകരണ പ്രവർത്തനങ്ങൾക്ക് വേദി പ്രസിഡന്റ് മുഹമ്മദ്കുട്ടി, സെക്രട്ടറി നിഷാദ് കോരോത്ത് നേതൃത്വം നൽകി.