തൊഴിലാളികൾക്ക് യാത്രയയപ്പ്
Wednesday 13 May 2026 12:35 AM IST
മുക്കം: ദീർഘകാലത്തെ സേവനത്തിന് ശേഷം കാലിക്കറ്റ് എസ്റ്റേറ്റിൽ നിന്ന് വിരമിക്കുന്ന നാല് തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.
ഐ.എൻ.ടി.യു.സി യൂണിയനും കാലിക്കറ്റ് എസ്റ്റേറ്റ് തൊഴിലാളി സ്വയം സഹായസംഘവും ചേർന്നാണ് യാത്രയയപ്പൊരുക്കിയത്. കോഴിക്കോട് ഡിസ്ട്രിക്റ്റ് എസ്റ്റേറ്റ് ലേബർ കോൺഗ്രസ് വർക്കിംഗ് ജനറൽ സെക്രട്ടറി ഇ.പി.ഉണ്ണിക്കൃഷ്ണൻ, മൈമൂന കോഴിക്കരുവാട്ടിൽ, ആലിസത്ത് സഫിയ, പിലാക്കുത്ത് സുബൈദ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്തംഗം ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. തേമ്പലൻ അയമുട്ടി, കൃഷ്ണദാസൻ കുന്നുമ്മൽ, ടി.കെ.സുധീരൻ പി.എസ്.അസൈനാർ, സി.എം.സൈനുദ്ധീൻ, സി.കെ.പങ്കജം പ്രസംഗിച്ചു.