ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക് തസ്തികയിൽ എസ് സി വിഭാഗത്തിൽ നിന്ന് ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്/ ബി വോക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക് ട്രേഡിൽ എൻ.എ.സി/ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാർഥികളുടെ പേരും ജനനതീയതിയും യോഗ്യത സർട്ടിഫിക്കറ്റിലും ആധാർ കാർഡിലും ഒന്ന് തന്നെയായിരിക്കണം. ഈമാസം 15 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0474 2712781.