സൗജന്യ എച്ച്.പി.വി വാക്‌സിനേഷന്‍ 31 വരെ

Wednesday 13 May 2026 12:40 AM IST

കൊല്ലം: ഗർഭാശയഗള ക്യാൻസർ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്‌​സിനേഷൻ ക്യാമ്പയിൻ 31 വരെ നടക്കും. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി വാക്‌​സിനെടുക്കാം. 14 തികഞ്ഞവർ മുതൽ 15 വയസും മൂന്ന് മാസവുംവരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്‌​സിൻ. പ്രാഥമിക ​കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ​ ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കും. കൃത്യസമയത്ത് വാക്‌​സിൻ സ്വീകരിക്കുന്നതിലൂടെ 90 ശതമാനത്തിലധികം രോഗസാദ്ധ്യത ഒഴിവാക്കാം. ജില്ലയിൽ 9562 ഡോസ് വാക്‌​സിനുകൾ ലഭ്യമാക്കി. നിശ്ചിത പ്രായപരിധിയിലുള്ള എല്ലാ പെൺകുട്ടികളും വാക്‌​സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ അറിയിച്ചു.