ട്യൂട്ടർ ഒഴിവ് : അപേക്ഷിക്കാം

Thursday 14 May 2026 12:41 AM IST

കോട്ടയം : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ ഒഴിവുണ്ട്. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കാണ് ഒഴിവുകൾ. ഹൈസ്‌കൂൾ വിഭാഗത്തിന് അതത് വിഷയങ്ങളിൽ ബിരുദവും ബി.എഡും യു.പി വിഭാഗത്തിന് ടി.ടി.സി. യോഗ്യതയും വേണം. യു.പി വിഭാഗത്തിൽ മൂന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ ആറും ഒഴിവുകളുണ്ട്. ഹോസ്റ്റലിന് സമീപം താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് വടവാതൂരിലെ പള്ളം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 8547630069, 9495180242.