ഇന്ധന വില വർദ്ധിപ്പിക്കരുത്

Thursday 14 May 2026 12:53 AM IST

കോട്ടയം : പാചകവാതക വില വർദ്ധനവിന് പിന്നാലെ ഇന്ധന വില വർദ്ധനവ് താങ്ങാൻ കഴിയില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി. കേരളത്തിലെ സ്വകാര്യ ബസുകൾ അതീവ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇനിയും വില വർദ്ധിപ്പിച്ചാൽ വ്യവസായം നിന്ന് പോകും. സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആൽവിൻ ജോസ്, എ.സി. സത്യൻ, സാജു മൈക്കിൾ, ബിജു.ആർ, സേവ്യർ ജോസഫ്, ടി.സി. തോമസ്, എബിൻ സി. രാജു, എബി തോമസ്, ചാക്കോച്ചൻ ജോസ്, രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.