ആസ്ഥാന മന്ദിരം ശിലാസ്ഥാപനം

Thursday 14 May 2026 12:00 AM IST
ലയൺസ് ക്ലബ്ബ് ഓഫ് വെങ്കിടങ്ങ് സെൻ്റിൽ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനം

പാവറട്ടി : ലയൺസ് ക്ലബ് ഒഫ് വെങ്കിടങ്ങ് സെന്ററൽ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസ്ട്രിക്ട് ഗവർണർ പി.ജയകൃഷ്ണൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് രാജൻ ജോസ് അദ്ധ്യക്ഷനായി. ഗ്രയ്‌സി ജേക്കബ്, ശോഭന മുരളി, സുരേഷ് വാര്യർ, കെ.എം.അഷറഫ്, എം.എം.ദിനേശൻ, അഡ്വ.ശ്രുതി ചന്ദ്രൻ, വേണു വേലായുധൻ, എം.എസ്.സുധീരൻ, സി.ഡി.ലിയോ, ബെന്നി ചാലക്കൽ എന്നിവർ സംസാരിച്ചു. മേച്ചേരിപ്പടി തൊയക്കാവ് റോഡിനോട് ചേർന്നുള്ള പത്ത് സെന്റ് സ്ഥലത്ത് 1100 ചതുരശ്ര അടിയിലാണ് മന്ദിരം നിർമ്മിക്കുന്നത്.