ജയദേവ പുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണകുമാറിന്
Thursday 14 May 2026 12:00 AM IST
ഗുരുവായൂർ : ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗീതഗോവിന്ദം ട്രസ്റ്റിന്റെ ഈ വർഷത്തെ ജയദേവ പുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിക്കും. 10,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 16 ന് രാവിലെ 9 ന് രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. വത്സൻ തിയാടി മുഖ്യപ്രഭാഷണം നടത്തും. ഡോ. ശ്രീദേവി അങ്ങാടിപ്പുറം, അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണിക്കൃഷ്ണവാര്യർ, തൃക്കാമ്പുറം ജയൻ മാരാർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഗുരുവായൂർ ജ്യോതിദാസ്, ഡോ.കെ.ബി.പ്രഭാകരൻ, സി.ഹരികൃഷ്ണൻ, അനീഷ് ആനന്ദ്, കൃഷ്ണറാം ജ്യോതിദാസ് എന്നിവർ പങ്കെടുത്തു.