സതീശനെ മുഖ്യമന്ത്രിയാക്കിയത് ജനവികാരം കണക്കിലെടുത്ത്: മുരളീധരൻ
Saturday 16 May 2026 1:21 AM IST
ഗുരുവായൂർ: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് ജനവികാരം കണക്കിലെടുത്താണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുന്ന കാര്യം ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്ന് തീരുമാനിക്കേണ്ടതാണ്. എല്ലാക്കാലത്തും ഹൈക്കമാൻഡിന്റെ നിലപാടുകളെ അംഗീകരിക്കുകയും അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് കെ.മുരളീധരൻ പിതാവ് കെ.കരുണാകരന്റെയും മാതാവ് കല്യാണിക്കുട്ടിയുടെയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചനയും നടത്തി.