'ഡാർലിംഗ്, ചോദ്യ പേപ്പർ ചോർത്തി തരാം', ലക്നൗ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ
Sunday 17 May 2026 3:52 AM IST
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർത്തി തരാമെന്നും തന്നെ വന്നു കാണൂയെന്നും വിദ്യാർത്ഥിനിക്ക് വാട്സാപ്പ് ശബ്ദ സന്ദേശമയച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലക്നൗ സർവകലാശാലയിലെ സുവോളജി അദ്ധ്യാപകൻ പരംജീത് സിംഗാണ് പിടിയിലായത്. വിദ്യാർത്ഥിനിയെ ഡാർലിംഗെന്ന് വിളിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മാനസിക സംഘർഷത്തിലായ അവസാനവർഷ ബി.എസ്.സി വിദ്യാർത്ഥിനി വിഷയം സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. അധികൃതർ രേഖാമൂലം പരാതി നൽകിയതോടെ യു.പി പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.