മൂന്നാമത്തെ കുട്ടിക്ക് 30000; ജനസംഖ്യ വർദ്ധിപ്പിക്കാൻ ഓഫറുമായി ആന്ധ്രാ സർക്കാർ
Sunday 17 May 2026 3:24 AM IST
വിജയവാഡ: മൂന്നാമത് കുട്ടിയുണ്ടായാൽ 30,000 രൂപ. നാലാമതുണ്ടായാൽ 40,000. ജനസംഖ്യ വർദ്ധിപ്പിക്കാൻ പുതിയ ഓഫറുമായി ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഒരിക്കൽ ജനസംഖ്യാ നിയന്ത്രണത്തിന് വാദിച്ചിരുന്നെങ്കിലും ഇപ്പോൾ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ഒരുമാസത്തിനകം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ശ്രീകാകുളം ജില്ലയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മാർച്ചിൽ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി നായിഡു അറിയിച്ചിരുന്നു.