ജോസ് ആലുക്കാസിന്റെ പ്ലാറ്റിനം കളക്ഷൻ ക്യാമ്പെയ്നുമായി ദുൽഖർ സൽമാൻ
Monday 18 May 2026 2:38 AM IST
ചെന്നൈ: ജോസ് ആലുക്കാസിന്റെ പുതിയ പ്ലാറ്റിനം ജുവല്ലറി ക്യാമ്പെയിൻ, 'ദി ഐക്കൺസ് സിഗ്നേച്ചർ' ബ്രാൻഡ് അംബാസഡറും നടനുമായ ദുൽഖർ സൽമാനെ ഉൾപ്പെടുത്തി പുറത്തിറക്കി. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും അണിയാൻ അനുയോജ്യമായ മോതിരങ്ങൾ, ചെയിനുകൾ, ബ്രേസ്ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമകാലിക ഡിസൈനുകളുടെ വിപുലമായ ശേഖരമാണ് ഇതിലൂടെ ജോസ് ആലുക്കാസ് വിപണിയിൽ എത്തിക്കുന്നത്.
സൗന്ദര്യത്തിനൊപ്പം അർത്ഥവത്തായതും ആഗ്രഹങ്ങൾക്കനുസരിച്ചുള്ളതുമായ ആഭരണങ്ങൾ നൽകാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും, ദുൽഖറിന്റെ ആധികാരികതയും സമകാലിക ശൈലിയും ഈ പുതിയ കളക്ഷന്റെ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്നും ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു.