അമേരിക്കയ്ക്ക് വൻ നാശം വിതച്ച് ഇറാൻ, 42 യുദ്ധവിമാനങ്ങൾ തകർന്നു

Friday 22 May 2026 1:00 AM IST

ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ്‌ വ്യോമസേനയ്ക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. യു.എസ്‌ കോൺഗ്രഷണൽ റിസർച്ച് സർവീസാണ് അമേരിക്കയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്. 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന്‌ പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ആദ്യ ഘട്ടത്തിൽ മാത്രം യു.എസിന്റെ അത്യാധുനിക ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ 42 വിമാനങ്ങൾ തകരുകയോ ഗുരുതരമായി തകരുകയോ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.