അതിവേഗ റെയിലിന് വി.ഡി സർക്കാർ, പരമാവധി 160 കി.മീ വേഗം...

Saturday 23 May 2026 1:29 AM IST

തിരുവനന്തപുരം - കാസർകോട് സിൽവർലൈൻ ഉപേക്ഷിച്ചതിന് പകരം അതിവേഗ റെയിൽ ഇടനാഴി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ. വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകൾക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തിൽ ബ്രോഡ്‌ഗേജ് പാതയ്ക്കാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം തേടിയിട്ടാവും റെയിൽവേ മന്ത്രാലയത്തെ സമീപിക്കുക.എന്നാൽ, ബ്രോഡ്‌ഗേജിൽ സിൽവർ ലൈനിൽ പ്രഖ്യാപിച്ച 200 കിലോമീറ്റർ വേഗം കിട്ടില്ല.