ഹോർമുസിനെ വെട്ടി പുതിയ കളി, ഒമാൻ ഇന്ത്യ കരാറിൽ വൻ നേട്ടം
Wednesday 03 June 2026 1:41 AM IST
ഇന്ത്യൻ തൊഴിൽ കേന്ദ്രീകൃത കയറ്റുമതി ഉത്പന്നങ്ങൾക്ക് സീറോ ഡ്യൂട്ടി വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-ഒമാൻ വ്യാപാര കരാർ പ്രാബല്യത്തിൽ. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദർശന വേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും ചേർന്നുള്ള ഈ കരാർ ഏറെ പ്രസക്തം.