ഉറപ്പ് നൽകി വിജയ്, പെരമ്പൂരിൽ പ്രതീക്ഷ, ഡി.എം.കെയ്ക്ക് വിമർശനം

Wednesday 03 June 2026 1:47 AM IST

തിരുച്ചിറപ്പള്ളിയിൽ നടന്ന വൻ പൊതുയോഗത്തിൽ പങ്കെടുത്ത ജനങ്ങളോട് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങൾ നൽകിയ പിന്തുണയും വിശ്വാസവുമാണ് സർക്കാരിന്റെ വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം സർക്കാർ ഒന്നും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും, അധികാരമേറ്റ് അരമണിക്കൂറിനുള്ളിൽ തന്നെ ആ ആരോപണങ്ങൾക്ക് പ്രവർത്തനങ്ങളിലൂടെ മറുപടി നൽകിയതായി വിജയ് വ്യക്തമാക്കി.