വീണ്ടും യുദ്ധകാഹളം, ഇസ്രയേലിന് ഇറാന്റെ അന്ത്യശാസനം
Wednesday 03 June 2026 1:14 AM IST
ലെബനൻ തലസ്ഥാനമായ ബെയ് റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രയേൽ നടപ്പിലാക്കിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേൽ സൈന്യം ബെയ് റൂട്ടിൽ ആക്രമണം നടത്തിയാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് വടക്കൻ ഇസ്രയേലിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ പുറത്തുവിട്ട പ്രസ്താവനയിൽ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്.