തിരുവനന്തപുരത്ത് സി.പി.എം - ബി.ജെ.പി സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്

Sunday 03 November 2019 9:39 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർ‍ഷത്തിൽ പത്തോളം പേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പതാക ദിനത്തോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്. നേരത്തെ തന്നെ ബി.ജെ.പി-സി.പി.എം തർക്കം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്ഠേശ്വരം.

ഇന്ന് രാവിലെ ഇവിടെ ഡി.വൈ.എഫ്.ഐ പതാക ഉയർത്തിയിരുന്നു. ഇത് ആർ.

എസ്.എസ് പ്രവർത്തകർ തകർത്തുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. തുടർന്ന് പൊലീസിൽ പരാതി കൊടുക്കാൻ പോയ പ്രവർത്തകരെ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർ.എസ്.എസ്-ബി.ജെ.പി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ്. ഐ പറയുന്നത്.

സംഭവത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഏഴ് പേർ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘർഷം തടയാനെത്തിയ പൊലീസുകാരിൽ ചില\ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സന്നാഹം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.