ബന്ധങ്ങൾ സന്തോഷ പ്രദമാകും, പൊതുജന പിന്തുണ ലഭിക്കും: ഇന്നറിയാം നിങ്ങളുടെ നാളെ
മദ്ധ്യാഹ്നം 12 മണി 11 മിനിറ്റ് 50 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം ഉത്തൃട്ടാതി.
അശ്വതി - ബന്ധങ്ങൾ സന്തോഷ പ്രദമാകും. പൊതുജന പിന്തുണ ലഭിക്കും.
ഭരണി - ശരീരസംരക്ഷണത്തിൽ ശ്രദ്ധ വേണം. കടബാദ്ധ്യതകൾക്ക് ആശ്വാസം കിട്ടും.
കാർത്തിക - വിവാഹ കാര്യങ്ങൾക്ക് കാലതാമസം. ബന്ധുക്കളിൽ നിന്നും എതിർപ്പുകൾ.
രോഹിണി - ദൂരയാത്ര. ധനനഷ്ടം.
മകയിരം - പണച്ചെലവുകൾ അധികരിക്കും. വ്യവഹാരങ്ങൾ.
തിരുവാതിര - അപവാദം. ദൂരദേശയാത്രകൾ ഒഴിവാക്കുക.
പുണർതം - അശുഭകർമ്മങ്ങളിൽ പങ്കെടുക്കും. ധനം ആവശ്യത്തിന് ഉപകാരപ്പെടില്ല.
പൂയം - ഭൂമി വാങ്ങുന്നതിനവസരം. സ്ഥാനക്കയറ്റം.
ആയില്ല്യം - ജോലിഭാരം കുറയും. മാനസിക ക്ലേശങ്ങൾക്ക് ആശ്വാസം.
മകം - പ്രശസ്തിയും വിജയവും. കൈ വിട്ട സ്വത്തുക്കൾ തിരികെ ലഭിക്കും.
പൂരം - സ്ത്രീകൾ മുലം സമാധാനവും സന്തോഷവും. സന്താനങ്ങൾക്ക് വിവാഹ യോഗം.
ഉത്രം - ദാമ്പത്യസുഖം.,ഗുരുസ്ഥാനീയരുടെ അനുഗ്രഹവും ആശീർവാദവും.
അത്തം - ജീവിതത്തിൽ എല്ലാ രംഗത്തും പുരോഗതി. ആഗ്രഹങ്ങൾ സഫലീകരിക്കും.
ചിത്തിര - വിദേശ ഗുണം.പുറമേ നിന്നുള്ള സഹായങ്ങൾ ലഭിക്കും.
ചോതി - അനുകൂലമായ ജോലി മാറ്റം.പങ്കാളി വഴി ഭൂമി - ധന നേട്ടം.
വിശാഖം - കള്ളൻമാരിൽ നിന്നുള്ള ഉപദ്രവമുണ്ടാകും. സഞ്ചാര ക്ലേശം.
അനിഴം - തൊഴിൽ രംഗത്ത് കൂടുതൽ പരിശ്രമം വേണം. ചതിയിലും വഞ്ചനയിലും പെടരുത്.
കേട്ട - ലഹരിയുടെ ഉപയോഗം ഒഴിവാക്കണം.. സഹോദരസ്ഥനീയരോട് കലഹമരുത്.
മൂലം - അലച്ചിലും അലട്ടലും. വൈദ്യസഹായം വേണ്ടിവരും.
പൂരാടം - ആത്മീയതയും ഈശ്വരവിശ്വാസവും. വരവിനനുസരിച്ചായിരിക്കില്ല ചെലവ്.
ഉത്രാടം - വരവ് വർദ്ധിക്കും. അന്യർക്കുവേണ്ടി ത്യാഗം സഹിക്കേണ്ടി വരും.
തിരുവോണം - കുടുംബസുഖം.മത്സര പരീക്ഷകളിൽ വിജയവും തൊഴിൽ ലാഭവും.
അവിട്ടം - സഹോദരങ്ങൾ സഹായ ഹസ്തം നൽകും. പണമിടപാട് രംഗത്ത് മേന്മ.
ചതയം - ഭൂമിയോ ഗൃഹമോ വാങ്ങാൻ അഡ്വാൻസ് നൽകും. ശാരീരിക അസ്വസ്ഥതകൾ ഒഴിവാകും.
പൂരുരുട്ടാതി - പല വിധത്തിലുള്ള സുഖാനുഭവങ്ങൾ, ബുദ്ധിപരമായി പ്രവർത്തിക്കും.
ഉത്തൃട്ടാതി - ഉപരിപഠനത്തിനായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യും. സംതൃപ്തമായ കുടുംബ ജീവിതം.