ത്രെഡ് ചെയ്യാറില്ല... സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി
ഇഷ്ട താരങ്ങളുടെ സൗന്ദര്യ രഹസ്യം അറിയാൻ താൽപര്യമുള്ള നിരവധിയാളുകൾ ഉണ്ട്. അവർ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ,അതിന്റെ ബ്രാന്റ് ഏതൊക്കെയാണ് എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്. പ്രിയ താരങ്ങൾ ഉപയോഗിക്കുന്ന ബ്രാന്റിന്റെ മേക്കപ്പ് സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല.
ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. 'പുരികം വളരെ ഇഷ്ടമാണ്. അതിനാൽ ത്രെഡ് ചെയ്യാറില്ല, ഐബ്രോസ് ഷെയ്പ്പ് ചെയ്യുന്ന ഉപകരണമുണ്ട്, അതുവച്ചാണ് ചെയ്യാറ്. ചർമത്തിനനുസരിച്ചുള്ള സൺ സ്ക്രീൻ ഉപയോഗിക്കുക'- താരം പറഞ്ഞു.
തനിക്ക് മുഖക്കുരു അധികം വരാറില്ലെന്നും നെറ്റിയിൽ വല്ലപ്പോഴും ചെറിയ കുരുക്കൾ മാത്രമാണ് വരാറുള്ളുവെന്നും അത് ഭക്ഷണം നിയന്ത്രിച്ച് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യാറെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അതോടൊപ്പം കണ്ണിനടിയിൽ ചുളിവുകൾ വരുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണമാണെന്നും അത് വൃത്തികേടല്ലെന്നും താരം കൂട്ടിച്ചേർത്തു.