എം.​വി.രാഘ​വ​നിൽനിന്ന് പഠി​ക്കേ​ണ്ട​ത്

Saturday 09 November 2019 12:31 AM IST

എം .​​​വി.​ ​രാ​ഘ​​​വ​ൻ​ ​ന​മ്മെ​ ​വി​ട്ടു​​​പി​​​രി​​​ഞ്ഞി​ട്ട് ​ന​വം​​​ബ​ർ​ ​ഒ​ൻ​പ​തി​ന് ​അ​ഞ്ച് ​വ​ർ​ഷം​ ​തി​ക​​​യു​​​ക​​​യാ​​​ണ്.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​​​യ​​​ത്തി​ൽ​ ​ഏ​റ്റ​​​വു​​​മ​​​ധി​കം​ ​ച​ർ​ച്ച​ ​ചെ​യ്യ​​​പ്പെ​ട്ട​ ​രാ​ഷ്ട്രീ​യ​ ​നേ​താ​​​ക്ക​​​ളി​ൽ​ ​ഒ​രാ​​​ളാ​​​യി​​​രു​ന്നു​ ​അ​ദ്ദേ​​​ഹം.​ ​എം.​​​വി.​​​ആ​ർ ഒ​രു​ ​പ്ര​തീ​​​ക​​​മാ​​​യി​​​രു​​​ന്നു.​ ​ഈ​ ​കാ​ല​​​ഘ​​​ട്ട​​​ത്തി​ലെ ക​മ്മ്യൂ​​​ണി​​​സ്റ്റ് ​പ്ര​സ്ഥാ​​​ന​​​ത്തി​ന്റെ​ ​അ​വ​​​സ്ഥാ​​​ന്ത​​​ര​​​ങ്ങ​​​ളു​ടെ​ ​പ്ര​തീ​കം!


ബാ​ല്യ​​​ത്തി​ൽ​ത്ത​ന്നെ​ ​മാ​താ​​​പി​​​താ​​​ക്ക​ൾ​ ​ന​ഷ്‌​ട​പ്പെ​ട്ട് ​തൊ​ഴി​​​ലെ​​​ടു​​​ക്കാ​​​നി​​​റ​​​ങ്ങേ​​​ണ്ടി​​​വ​ന്ന​ ​ഒ​രു​ ​സാ​ധാ​​​ര​​​ണ​​​ക്കാ​​​ര​ൻ.​ ​തു​ട​ർ​ന്ന് ​രാ​ഷ്ട്രീ​​​യ​ ​​​പ്ര​​​വ​ർ​ത്ത​​​ന​​​ത്തി​​​ലേ​​​ക്കി​​​റ​​​ങ്ങി​ ​നേ​തൃ​​​പാ​ട​വം​ ​കൊ​ണ്ടു​​​മാ​ത്രം​ ​പാ​ർ​ട്ടി​​​യു​ടെ​ ​ഉ​ന്ന​​​ത​​​ങ്ങ​​​ളി​​​ലെ​​​ത്തി.​ ​വ്യ​ക്തി​​​പ​​​ര​​​മാ​യ​ ​ആ​വ​​​ശ്യ​​​ങ്ങ​​​ളു​​​മാ​യി​ ​ത​ന്നെ​ ​സ​മീ​​​പി​​​ക്കു​ന്ന​ ​പാ​വ​​​പ്പെ​​​ട്ട​​​വ​​​രും,​ ​സാ​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​യ​ ​ജ​ന​​​ങ്ങ​​​ളോ​ട് ​ഗൗ​ര​​​വ​​​ഭാ​​​വ​​​മെ​ല്ലാം​ ​വെ​ടി​ഞ്ഞ് ​തു​റ​ന്ന് ​സം​സാ​​​രി​​​ക്കു​​​ക​യും,​ ​അ​വ​​​രു​ടെ​ ​പ്ര​ശ്ന​​​ങ്ങ​ൾ​ ​ത​ന്നാ​​​ലാ​വും​ ​വി​ധം​ ​പ​രി​​​ഹ​​​രി​​​ക്കു​​​ക​യും​ ​ചെ​യ്യു​ന്ന​ ​അ​ത്താ​​​ണി​​​യാ​​​യി​​​രു​ന്നു​ ​അ​ദ്ദേ​​​ഹം.​ ​ഒ​രു​ ​പക്ഷേ,​ ​കേ​ര​​​ള​​​ത്തി​ൽ​ ​ഒ​രു​ ​ക​മ്മ്യൂ​​​ണി​സ്റ്റ് ​നേ​താ​വും​ ​ഇ​ത്ര​​​യ​​​ധി​​​കം​​​പേ​രെ​ ​വ്യ​ക്തി​​​പ​​​ര​​​മാ​യി​ ​നേ​രി​ട്ടു​ ​സ​ഹാ​​​യി​​​ച്ചു​​​കാ​​​ണു​​​ക​​​യി​​​ല്ല.


ക​മ്മ്യൂ​​​ണി​സ്റ്റ് ​പാ​ർ​ട്ടി​​​യി​ൽ​ ​മാ​ന​​​വി​​​ക​​​ത​യ്ക്ക് ​പ്രാ​ധാ​ന്യം​ ​കൊ​ടു​​​ക്ക​​​ണ​​​മെ​ന്ന് ​ശ​ക്ത​​​മാ​യി​ ​എ​ന്നും​ ​വാ​ദി​​​ച്ചി​​​രു​​​ന്നു.​ ​ഇ​ടു​​​ങ്ങി​യ​ ​ക​മ്മ്യൂ​​​ണി​സ്റ്റ് ​-​ ​സെ​ക്‌​ടേ​​​റി​​​യ​ൻ​ ​സ​മീ​​​പ​​​ന​​​ങ്ങ​ൾ​ക്ക് ​എ​ന്നും​ ​എ​തി​​​രു​​​മാ​​​യി​​​രു​​​ന്നു.​ ​രാ​ഷ്ട്രീ​​​യ​​​രം​​​ഗ​ത്ത് ​വ​ള​​​രെ​​​ ​വി​​​വാ​ദം​ ​സൃ​ഷ്ടി​ച്ച​ ​ബ​ദ​ൽ​ ​രേ​ഖ​​​യാ​​​ണ് ​സി.​​​എം.​​​പി ​രൂ​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​ന്റെ​ ​അ​ടി​​​സ്ഥാ​ന​ ​ശി​ല.​ ​സ​ഹ​​​ക​​​ര​​​ണ​​​-​​​തു​​​റ​​​മു​ഖ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ​ന്ന​ ​നി​ല​​​യി​ൽ​ ​സം​സ്ഥാ​​​ന​ത്തെ​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്റെ​യും,​ ​വി​ഴി​ഞ്ഞം​ ​തു​റ​​​മു​ഖം​ ​അ​ട​​​ക്ക​​​മു​ള്ള​ ​തു​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ​യും​ ​വി​ക​​​സ​​​ന​​​ത്തി​​​നാ​യി​ ​എം.​​​വി.​​​ആ​ർ ​വ​ഹി​ച്ച​ ​പ​ങ്ക് ​ഏ​വ​രും​ ​അം​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.​ ​വി​ഴി​ഞ്ഞം​ ​ഹാ​ർ​ബ​​​റി​ന്റെ​ ​പ്ര​ധാ​​​ന​​​ശി​ല്പി​ ​എം.​​​വി.​ ​രാ​ഘ​​​വ​​​നാ​​​ണ്.​ ​സ​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലു​ള്ള​ ​പ​രി​​​യാ​രം​ ​മെ​ഡി​​​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ട​​​ക്ക​​​മു​ള്ള​ ​ഡ​സ​ൻ​ ​ക​ണ​​​ക്കി​ന് ​സ്ഥാ​പ​​​ന​​​ങ്ങ​ൾ​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​സ്മാ​ര​​​ക​​​ങ്ങ​ൾ​ ​ത​ന്നെ​​​യാ​​​ണ്.


എം.​​​വി.​​​രാ​​​ഘ​​​വ​നെ​ ​പോ​ലെ​​​യു​ള്ള​ ​ക​റ​​​ക​​​ള​ഞ്ഞ​ ​മ​നു​​​ഷ്യ​​​സ്‌​നേ​​​ഹി​​​ക​​​ളാ​യ​ ​ക​മ്മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രാ​ണ് ​ഈ​ ​കാ​ല​​​ഘ​​​ട്ട​​​ത്തി​ന്റെ​ ​ആ​വ​​​ശ്യം.​ ​എം.​​​വി.​​​ആ​​​റി​ൽ​ ​നി​ന്നും​ ​രാ​ഷ്ട്രീ​യ​ ​കേ​ര​​​ള​​​ത്തി​ന് ​വ​ള​​​രെ​​​യ​​​ധി​കം​ ​കാ​ര്യ​​​ങ്ങ​ൾ​ ​പ​ഠി​​​ക്കാ​​​നു​​​ണ്ട്.​ ​രാ​ജ്യ​​​ത്തെ​ ​ക​മ്മ്യൂ​​​ണി​​​സ്റ്റു​​​കാ​ർ​ക്കും, ഇ​ട​​​തു​​​പ​​​ക്ഷ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​ൾ​ക്കും​ ​എം.​​​വി.​​​ആ​ർ​ ​എ​ന്നും​ ​ഒ​രു​ ​മാ​തൃ​​​ക​​​യാ​​​യി​​​രി​ക്കും.


(​ലേ​​​ഖ​​​ക​ൻ എം.​വി​ ​രാ​ഘ​​​വ​​​നോ​​​ടൊ​​​പ്പ​​​മു​ള്ള​ ​സി.​​​എം.​​​പി​​​യു​ടെ​ ​സ്ഥാ​പ​ക​ ​നേ​താ​​​ക്ക​​​ളി​ൽ​ ​ഒ​രാ​​​ളാ​ണ്.​ ​ഫോ​ൺ​ ​:​ 9847132428,​ ​ഇ​-​മെ​​​യി​ൽ​ ​:​ ​a​d​v​g​s​u​g​u​n​a​n​@​g​m​a​i​l.​c​o​m)