പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
Monday 11 November 2019 11:28 AM IST
കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ നെല്ലിക്കപാലം കദാരിയെ മൻസിലിൽ മുഹമ്മദി(32) നെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പുല്ലാളൂരിലെ മദ്രസ അദ്ധ്യാപകനാണ് പ്രതിയായ മുഹമ്മദ്.
ഇയാൾ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞവർഷം ആഗസ്റ്റിൽ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.