ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്

Wednesday 13 November 2019 4:56 PM IST

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഭീകരരുടെ വെടിവെയ്പിൽ ഒരാൾക്ക് പരിക്കേറ്റു. അവന്തിപോറയിലാണ് സംഭവം. കടയുടമയ്ക്കാണ് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷ സേന ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കാശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.