റാണു മണ്ഡൽ അയോദ്ധ്യയിൽ ക്രിസ്ത്യൻ പള്ളി ആവശ്യപ്പെട്ടോ?​,​ വാർത്തയിലെ സത്യം ഇതാണ്

Wednesday 13 November 2019 7:38 PM IST

ന്യൂഡൽഹി: അയോദ്ധ്യ ഭുമിതർക്ക കേസിലെ വിധി വന്നതിന് ശേഷം ഗായിക റാണു മണ്ഡൽ അയോദ്ധ്യയിൽ ക്രിസ്ത്യൻ പള്ളി ആവശ്യപ്പെട്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ചില മാദ്ധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. സറ്റയറിക്കൽ വെബ്‌സൈറ്റായ ദ ഫോക്‌സി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ റാണു മണ്ഡൽ അയോദ്ധ്യ വിധിയെ കുറിച്ച് യാതൊരു പ്രതികരണവും നടത്തയിട്ടില്ല എന്നതാണ് സത്യം.

അയോദ്ധ്യ വിധിയോട് പ്രതികരിച്ച് തമാശയെന്നോണമാണ് ദ ഫോക്‌സി റാണു മണ്ഡൽ അയോദ്ധ്യയിൽ ക്രിസ്ത്യൻ പള്ളി അവശ്യപ്പെട്ടെന്നുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ അക്ഷേപഹാസ്യമാണെന്ന് അറിയാതെ നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. റാണു മണ്ഡൽ യഥാർത്ഥത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടെന്നാണ് അവർ കരുതിയത്. മാത്രമല്ല റാണു മണ്ഡലിനെതിരെ നിരധി പേർ രംഗത്തെത്തുകയും ചെയ്തു.