യോഗി നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ്, എന്നാൽ തിരുവനന്തപുരത്തെ തൊടില്ല, കാരണം വെളിപ്പെടുത്തി ശശി തരൂർ

Saturday 16 November 2019 10:15 PM IST

തന്റെ ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ പേര് മാറ്റാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂർ എംപി. സ്റ്റാന്‍ഡ് അപ്പ് കോമഡി 'വൺ മൈക്ക് സ്റ്റാന്‍ഡി'ന്റെ വേദിയിലാണ് ശരി തരൂർ ഇക്കാര്യം. പറഞ്ഞത്. അതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം തമാശ രൂപേണ വെളിപ്പെടുത്തി. യോഗി ആദിത്യനാഥ് രാജ്യത്തെ നഗരങ്ങളുടെ പേര് മാറ്റുന്നു. എന്നാൽ തിരുവനന്തപുരത്തിന്റെ പേര് മാറ്റില്ലെന്നും ശശി തരൂർ പറഞ്ഞു.

'ഞാനൊരു പാർലമെന്റ് അംഗമാണെന്ന് നിങ്ങൾക്കറിയാം. തിരുവനന്തപുരത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ഏഴ് സിലബിളുകളിൽ (syllable) കുറഞ്ഞ പേരുള്ള ഒരു മണ്ഡലം എന്റെ ഭാഷാപരമായ കഴിവ് സംബന്ധിച്ച് പാഴായിപ്പോവുമായിരുന്നു. വസ്തുത എന്താണെന്നുവച്ചാല്‍, ദൈര്‍ഘ്യമേറിയ പേരുള്ള ഒരു മണ്ഡലമാണ് ഞാൻ നോക്കിയിരുന്നത്, യോഗിജി നഗരങ്ങളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണെങ്കിൽക്കൂടി. പക്ഷേ തിരുവനന്തപുരത്തെ അദ്ദേഹം തൊടില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അത് റാം (Ram) എന്നാണ് അവസാനിക്കുന്നത്. ശശി തരൂർ പറഞ്ഞു.