കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നു, പിന്നീട് കോടീശ്വരൻ: എം.എൽ.എയുടെ ആസ്തിയിൽ കോടികളുടെ വർദ്ധന

Sunday 17 November 2019 12:55 PM IST

ബംഗളൂരു: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന വിമത എം.എൽ.എയുടെ ആസ്ഥിയിൽ വൻ വർദ്ധനവ്. 18 മാസത്തിനുള്ളിൽ 185.7 കോടിയുടെ വർദ്ധനയാണ് ഉണ്ടായത്. കോൺഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാർത്ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയിലാണ് വൻ വർദ്ധനവുണ്ടായിരിക്കുന്നത്. കർണാടകയിൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 1201.5 കോ​ടി​യു​ടെ ആ​സ്തി​യാ​ണ് കാ​ണി​ച്ച​ത്. ഹൊസകോട്ടയിൽനിന്നാണ് നാഗരാജ് മത്സരിക്കുന്നത്.

2018ലെ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയ സ്വത്തിൽ നിന്ന് 15. 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. നാഗരാജിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനയുണ്ടായി. 48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരിൽ മന്ത്രിയായിരുന്ന നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവയ്ക്കുകയായിരുന്നു. തുടർന്ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇദ്ദേഹം ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വത്തുള്ള രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് നാ​ഗ​രാ​ജ്.

ഈ ​വ​ർ​ഷം ആ​ഗ​സ്​​റ്റ് ര​ണ്ടി​നും ഏ​ഴി​നും ഇ​ട​യി​ൽ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി 48.76 കോ​ടി​യു​ടെ പ​ണ​മാ​ണ് നാ​ഗ​രാ​ജിന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി എ​ത്തി​യ​ത്. ഇക്കഴിഞ്ഞ ജൂ​ലായിൽ ​ 1.16 കോ​ടി​യും അ​ക്കൗ​ണ്ടി​ലെ​ത്തി. വി​മ​ത നീ​ക്ക​ത്തി​നൊ​ടു​വി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ താ​ഴെ വീ​ണ് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും തു​ക നാ​ഗ​രാ​ജിന്റെ അ​ക്കൗ​ണ്ടി​ൽ വ​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.