മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു: ഒരാൾ അറസ്റ്റിൽ
Sunday 17 November 2019 2:37 PM IST
കൊല്ലം: മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആദർശാണ്(24) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കണ്ണനല്ലൂർ പള്ളിമണ്ണിലാണ് സംഭവം.കൊലക്കേസിലെ മുഖ്യപ്രതി രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റ് പ്രതികളായ ജ്യോതി, സുനി എന്നിവർ ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ആദർശിന് നേരെ ആക്രമണമുണ്ടായത്.