ജമ്മുകാശ്മീരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
Monday 18 November 2019 12:59 AM IST
ജമ്മുകാശ്മീർ: നിയന്ത്രണ രേഖയിലെ അഖ്നൂർ മേഖലയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു പട്ടാളക്കാരന് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റു. പട്ടാള സംഘം പല്ലാൻവല്ല മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.