അംഗൻവാടി​ കുട്ടി​കൾക്ക് വേണ്ടി​ നേത്ര ചി​കി​ത്സാ ക്യാമ്പ്

Tuesday 19 November 2019 2:00 AM IST

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺ​സ് ക്ളബ് അംഗൻവാടി​ കുട്ടി​കൾക്കും എൽ.കെ.ജി​., യു.കെ.ജി​ കുട്ടി​കൾക്കും വേണ്ടി​ സൗജന്യമായി​ നടത്തുന്ന നേത്ര പരി​ശോധനാ ക്യാമ്പ് വെയി​ലൂർ ഗവ. സ്കൂളി​ൽ തുടക്കം കുറി​ച്ചു. തി​രുവനന്തപുരം പ്രി​സൈസ് കണ്ണാശുപത്രി​യുടെ സഹകരണത്തോടെ നടത്തി​യ ക്യാമ്പി​ൽ 200-ഓളം കുട്ടി​കൾ പങ്കെടുത്തു. ക്യാമ്പി​ന്റെ ഉദ്ഘാടനം ലയൺ​സ് ഇന്റർനാഷണൽ ഡി​സ്ട്രി​ക്ട് പബ്ളി​ക് റി​ലേഷൻസ് സെക്രട്ടറി​യും മുരുക്കുംപുഴ ലയൺ​സ് ക്ളബ് പ്രസി​ഡന്റുമായ ലയൺ​ എ.കെ. ഷാനവാസ് നി​ർവഹി​ച്ചു. 6 വയസി​ന് താഴെയുള്ള കുട്ടി​കൾക്കും എൽ.കെ.ജി​., യു.കെ.ജി​ അംഗൻവാടി​ കുട്ടി​കൾക്കും വേണ്ടി​ തുടർന്നും സൗജന്യ ക്യാമ്പുകൾ നടത്തുമെന്ന് ലയൺ​ എ.കെ. ഷാനവാസ് പറഞ്ഞു. ലയൺ​ ജാദു, ലയൺ​ അബ്ദുൾ വാഹീദ്, ലയൺ​ ജയാജാദു, ലയൺ​ അബ്ദുൾ റഷീദ്, ഷാജി​ഖാൻ, അജി​ത മോഹൻദാസ് തുടങ്ങി​യവർ ക്യാമ്പി​ന് നേതൃത്വം നൽകി​.