ഫാത്തിമ കേസ്: ആഭ്യന്തര അന്വേഷണമില്ലെന്ന് ഐ.ഐ.ടി

Tuesday 19 November 2019 12:46 AM IST

 അദ്ധ്യാപകർക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇക്കാര്യമറിയിച്ച് ഐ.ഐ.ടി ഡയറക്ടർ സന്ദേശമയച്ചു. ഇതിനെതിരെ ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടക്കും.

ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. ഫാത്തിമയുടെ സീനിയർ വിദ്യാർത്ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിൻ ജോസഫ്, തൃശൂർ സ്വദേശി അസർ മൊയ്ദീൻ എന്നിവരാണ് ആദ്യഘട്ടത്തിൽ സമരം ചെയ്യുന്നത്.

അതിനിടെ ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള സുദർശൻ പത്മനാഭൻ അടക്കം മൂന്ന് അദ്ധ്യാപകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

ഫാ​ത്തി​മ​യു​ടെ​ ​മ​ര​ണം..​അ​ദ്ധ്യാ​പ​ക​രെ​ ​ചോ​ദ്യം​ചെ​യ്തു

ചെ​ന്നൈ​ ​ഐ​ഐ​ടി​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ഫാ​ത്തി​മ​ ​ല​ത്തീ​ഫി​ന്റെ​ ​ദു​രൂ​ഹ​മ​ര​ണം​ ​സം​ബ​ന്ധി​ച്ച് ​ചെ​ന്നൈ​ ​ഐ​ഐ​ടി​ ​അ​ദ്ധ്യാ​പ​ക​രെ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ചോ​ദ്യം​ചെ​യ്തു.​ ​സു​ദ​ർ​ശ​ൻ​ ​പ​ദ്മ​നാ​ഭ​ൻ,​ ​ഹേ​മ​ച​ന്ദ്ര​ൻ,​ ​മി​ലി​ന്ദ് ​എ​ന്നി​വ​രെ​യാ​ണ് ​ചോ​ദ്യം​ചെ​യ്ത​ത്.​ ​ഐ​ഐ​ടി​ ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​ഓ​രോ​ര​രു​ത്ത​രെ​യും​ ​ഒ​റ്റ​യ്ക്കി​രു​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ചെ​യ്യ​ൽ.​ ​അ​തേ​സ​മ​യം,​ ​ചെ​ന്നൈ​ ​ഐ​ഐ​ടി​ ​ഡ​യ​റ​ക്ട​ർ​ ​ഭാ​സ്ക​ർ​ ​സു​ന്ദ​ര​മൂ​ർ​ത്തി​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ ​കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കും.