എവിടെ ഫറൂഖ് അബ്‌ദുള്ള?: സർക്കാരിനോട് പ്രതിപക്ഷം ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം ബഹളം

Tuesday 19 November 2019 12:48 AM IST

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മുകാശ്‌മീരിലെ പ്രമുഖ രാഷ‌്‌ട്രീയ നേതാക്കൾ കരുതൽ തടങ്കലിൽ തുടരുന്നത് നീതികേടും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. സോണിയ, രാഹുൽ എന്നിവരുടെ എസ്.പി.ജി സുരക്ഷ ഒഴിവാക്കിയതും കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം ഇരു സഭകളെയും പ്രക്ഷുബ്‌ദ്ധമാക്കി.രാവിലെ ലോക‌്‌ഭ സമ്മേളിച്ചയുടൻ 'ഫറൂഖ് അബ്‌ദുള്ള എവിടെ' എന്ന മുദ്രാവാക്യം വിളി പ്രതിപക്ഷത്തുനിന്നുയർന്നു. വീട്ടു തടങ്കലിലുള്ള ഫറൂഖ് അബ്‌ദുള്ളയെ മോചിപ്പിക്കാൻ സ്‌പീക്കർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സോണിയയ്‌ക്കും രാഹുലിനുമുള്ള എസ്.പി.ജി സംരക്ഷണം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയ മുദ്രാവാക്യം വിളിച്ചു. അതേസമയം, എൻ.ഡി.എ വിട്ട ശിവസേന എം.പിമാർ ഇന്നലെ ഇരുസഭകളിലും പ്രതിപക്ഷ നിരയിലാണ് ഇരുന്നത്. ലോക‌്‌സഭയിൽ കാർഷിക വിഷയം ഉന്നയിച്ച് രാവിലെ 18 എം.പിമാരും വാക്കൗട്ട് നടത്തി.

പുതിയ നാല് അംഗങ്ങളുടെ സത്യപ്രതിഞ്ജയോടെ ആരംഭിച്ച സമ്മേളനം അന്തരിച്ച മുൻ അംഗങ്ങളും കേന്ദ്രമന്ത്ര്രമാരുമായ അരുൺ ജയ്‌റ്റ‌ലി, സുഷമാ സ്വരാജ്, രാംജത് മലാനി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് കാര്യപരിപാടിയിലേക്ക് കടന്നത്.

രാ​ജ്യ​സ​ഭ​ ​വ​ഴി​ ​ത​ട​യ​ലി​ന് ​വേ​ദി​യാ​വ​രു​ത്:​ ​മോ​ദി

​പാ​ർ​ല​മെ​ന്റ​റി​ ​വ്യ​വ​സ്ഥ​യി​ൽ​ ​പ​രി​ശോ​ധ​ന​യും​ ​സ​ന്തു​ല​ന​വും​ ​ഉ​റ​പ്പാ​ക്കു​ന്ന​ത് ​രാ​ജ്യ​സ​ഭാ​ണെ​ങ്കി​ലും​ ​അ​ത് ​ബി​ല്ലു​ക​ളു​ടെ​ ​അ​വ​ത​ര​ണം​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും​ ​വ​ഴി​ ​ത​ട​യ​ലി​നു​മു​ള്ള​ ​വേ​ദി​യാ​ക​രു​തെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​ ​സ​ഭ​യി​ൽ​ ​ഒ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ലോ​ക്‌​സ​ഭ​ ​ക​ട​ന്നെ​ത്തി​യ​ ​മി​ക്ക​ ​ബി​ല്ലു​ക​ളും​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​കു​ടു​ങ്ങി​യ​ ​സാ​ഹ​ച​ര്യം​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ​ ​വി​ക​സ​ന​ ​ച​രി​ത്രം​ ​പ്ര​തി​ഫ​ലി​ച്ച​ ​ചി​ന്ത​ക​ളും​ ​ആ​ശ​യ​ങ്ങ​ളും​ ​നി​റ​ഞ്ഞ​താ​യി​രു​ന്നു​ ​രാ​ജ്യ​സ​ഭ​യു​ടെ​ ​ക​ഴി​ഞ്ഞ​ 250​ ​സെ​ഷ​നു​ക​ൾ.​ ​ജ​മ്മു​കാ​ശ്‌​മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​അ​വ​കാ​ശം​ ​എ​ടു​ത്തു​ ​ക​ള​ഞ്ഞ​ ​ബി​ൽ,​ ​ജി.​എ​സ്.​ടി​ ​ബി​ൽ,​ ​മു​ത്ത​ലാ​ഖ് ​ബി​ൽ​ ​എ​ന്നി​വ​ ​പാ​സാ​ക്കി​ ​രാ​ജ്യ​സ​ഭ​ ​അ​വ​സ​ര​ത്തി​നൊ​ത്ത് ​ഉ​യ​ർ​ന്നു​വെ​ന്നും​ ​മോ​ദി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മ​ഹ​ത്ത​ര​മാ​യ​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ത​ങ്ങ​ളു​ടെ​ ​സം​ഭാ​വ​ന​ക​ളെ​യും​ ​പ്ര​വൃ​ത്തി​ക​ളെ​യും​ ​കു​റി​ച്ച് ​അം​ഗ​ങ്ങ​ൾ​ ​സ്വ​യം​ ​വി​ല​യി​രു​ത്ത​ണ​മെ​ന്ന് ​അ​ദ്ധ്യ​ക്ഷ​ൻ​ ​വെ​ങ്ക​യ്യ​ ​നാ​യി​ഡു​ ​പ​റ​ഞ്ഞു.​ ​അം​ഗ​ങ്ങ​ളു​ടെ​ ​പ്ര​ക​ട​ന​വും​ ​സ​ഭ​യു​ടെ​ ​ക്രി​യാ​ത്മ​ക​ത​യും​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​പ​ത്ത് ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​ദ്ദേ​ഹം​ ​മു​ന്നോ​ട്ടു​ ​വ​ച്ചു.​ ​ധൃ​തി​പി​ടി​ച്ച് ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കു​ന്ന​ത് ​ത​ട​യാ​ൻ​ ​രാ​ജ്യ​സ​ഭ​യ്‌​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് ​പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭ​യു​ടെ​ ​ച​രി​ത്രം: ​ 1952​മു​ത​ൽ​ ​പാ​സാ​ക്കി​യ​ത് ​:​ 3,817​ ​ബി​ല്ലു​കൾ ​ ​ഇ​തു​വ​രെ​ ​:​ 2,282​ ​അം​ഗ​ങ്ങ​ൾ​ ​(208​ ​വ​നി​ത​ക​ൾ,​ 137​ ​നോ​മി​നേ​റ്റ​ഡ്) ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​അം​ഗം​:​ ​ഏ​ഴു​ത​വ​ണ​ ​സ​ഭ​യി​ലെ​ത്തി​യ​ ​ഡോ.​ ​മ​ഹേ​ന്ദ്ര​ ​പ്ര​സാ​ദ് (​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​സിം​ഗ്,​ ​ന​ജ്‌​മാ​ ​ഹെ​പ്തു​ള്ള,​ ​അ​ന്ത​രി​ച്ച​ ​രാം​ജ​ത്ത് ​മ​ലാ​നി​ ​-6​ ​ത​വ​ണ,​ ​എ.​കെ.​ ​ആ​ന്റ​ണി​ ​-5​ ​ത​വ​ണ) ​ ​വ​നി​ത​ക​ൾ​ 1952​ൽ​:​ 15.​ ​ഇ​പ്പോ​ൾ​:​ 26

-