ശ്രീരാമ പാദ സുവർണ്ണ മുദ്ര കേളത്ത് അരവിന്ദാക്ഷ മാരാർക്ക് സമർപ്പിച്ചു

Friday 22 November 2019 1:26 AM IST

കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് ശ്രീരാമപാദ സുവർണമുദ്ര കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർ എ. ജയകുമാർ സമർപ്പിക്കുന്നു.

തൃപ്രയാർ: വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണമുദ്ര കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് കൊച്ചിൻ

ദേവസ്വം ബോർഡ് അസി.കമീഷണർ എ. ജയകുമാർ സമർപ്പിച്ചു. സമർപ്പണ സമ്മേളനം ശബരിമല മുൻ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആസ്വാദക സമിതി വൈസ് പ്രസിഡന്റ് എൻ.കെ. ചിദംബരം അദ്ധ്യക്ഷനായി. കെ. ഗോപിനാഥൻ പ്രശസ്തിപത്രം സമർപ്പിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം മാനേജർ എം. കൃഷ്ണൻ, പി.ജി. നായർ, സൂര്യനാരായണൻ, പി. മണികണ്ഠൻ, വിനോദ് നടുവത്തേരി, ആസ്വാദക സമിതി കൺവീനർ കെ.എം. മോഹനമാരാർ, ജോയിന്റ് കൺവീനർ യു.പി. കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു. കേളത്ത് അരവിന്ദാക്ഷൻ മാരാർ മറുപടി പ്രസംഗം നടത്തി.

Advertisement
Advertisement