ടെസ്റ്റ് ഡ്രൈവിനിടെ വണ്ടിയുമായി മുങ്ങി വർക്ക്ഷോപ്പുകാരൻ,​ അന്ധാളിച്ച് ഷോറൂം എക്സിക്യൂട്ടീവ്, വീഡിയോ

Monday 25 November 2019 6:42 PM IST

വാഹനങ്ങളുടെ ഷോറൂമിൽ സ്കൂട്ടർ വാങ്ങാൻ എത്തി ഓ മൈ ഗോഡ് ആർട്ടിസ്റ്റ്. അദ്ദേഹം ഷോ' റൂമിൽ സംസാരിക്കുമ്പോഴും ഒരാൾ വർക്ക്ഷോപ്പുകാരനായി പിൻതുടർന്ന് സംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ഷോപ്പ് ഉടമ പ്ലാൻ ചെയ്തിരുന്ന എക്സിക്യൂട്ടീവ് ടെസ്റ്റ് ഡ്രൈവിനും വാഹനത്തിന്റെ സവിശേഷതകൾ പരിചയപ്പെടുത്താനും രംഗത്തിറങ്ങി. ടെസ്റ്റ് ഡ്രൈവ് നടക്കുകയാണ് കൂടെ കൂട്ടിയ ആൾ ഒന്ന് വെറുതെ സ്കൂട്ടർ ഓടിച്ചു നോക്കാൻ ശ്രമിച്ചു.

എക്സിക്യൂട്ടീവിന്റെ ശ്രദ്ധ ഒന്ന് മാറിയപ്പോൾ വാഹനം ഓടിച്ച് അയാൾ കടന്നു പോയി.. വാഹനം ആരോട് ചോദിച്ചിട്ടാണ് ടെസ്റ്റ് ഡ്രൈവിന് മൂന്നാമത് ഒരാൾക്ക് കൊടുത്തത് ' എന്നായിരുന്നു ഉടമയുടെ ചോദ്യം.. സ്കൂട്ടറിന്റെ പണം മുഴുവൻ നൽകേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ട് വിഷമികുമ്പോഴാണ് ഓ മൈ ഗോഡ് എന്ന വാക്ക് മുഴങ്ങുന്നത്