മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും; 40 ശതമാനം വരെ വർദ്ധന
മുംബയ്: വൊഡാഫോൺ - ഐഡിയ, എയർടെൽ എന്നീ കമ്പനികൾക്ക് പിന്നാലെ ജിയോയും മൊബൈൽ നിരക്കുകൾ ഉയർത്തുന്നു. മൊബൈൽ കാളുകളുടെയും ഡാറ്റാസേവനത്തിന്റെയും നിരക്കുകൾ ആണ് കൂട്ടുന്നത്. കോൾ, ഡേറ്റ നിരക്കുകൾ 40 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ജിയോ പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകളിൽ 42 ശതമാനം വർദ്ധനവാണ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്.സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.
വൊഡാഫോൺ - ഐഡിയ വർദ്ധനയുടെ ഭാഗമായി പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്.
എയർടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളിൽ 50 പൈസ മുതൽ 2.85 രൂപവരെയാണ് വർദ്ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കും. എയർടെൽ നെറ്റ്‌വർക്കിൽ നിന്ന് മറ്റ് നെറ്റ്‌വർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിംഗിനും തുക ഈടാക്കും.