ദുൽഖറിന്റെ നായികയായെത്തി മലയാളികളുടെ മനം കവർന്നു, താരത്തിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

Monday 02 December 2019 4:05 PM IST

ദുൽഖർ സൽമാന്റെ സോളോ എന്ന ചിത്രത്തിലൂടെയാണ് നേഹ ശർമ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായത്. ബീഹാറിൽ ജനിച്ച് വളർന്ന നടി ഇപ്പോൾ ബോളിവുഡിലും എത്തിയിരിക്കുകയാണ്. വെള്ളിത്തിരയിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും നേഹ താരമാണ്, 8.8 മില്ല്യൻ ഫോളോവേഴ്സാണ് ഉള്ളത്. നടിയുടെ പുതിയ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.