25 ​ഗെ​റ്റ​പ്പു​മാ​യി​ ​വി​ക്രമിന്റെ 'അമീർ',​ കൂടെ ഷെ​യ്ൻ​ ​നി​ഗവും ഇർഫാൻ പത്താനും

Tuesday 03 December 2019 1:28 AM IST

ചി​യാ​ൻ​ ​വി​ക്രം​ 25​ ​ഗെ​റ്റ​പ്പി​ൽ​ ​എ​ത്തു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​അ​മീ​ർ​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ഇ​മ​യ് ​ക്കാ​ ​ഞൊ​ടി​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​അ​ജ​യ് ​ജ്ഞാ​ന​മു​ത്തു​ ​ആ​ണ് ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ഷെ​യ്ൻ​ ​നി​ഗം​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​ ​അ​മ​റി​ന്റെ​ ​റ​ഷ്യ​ൻ​ ​ഷെ​ഡ്യൂ​ളി​ൽ​ ​ആ​യി​രി​ക്കും​ ​ഷെ​യ്ൻ​ ​അ​ഭി​ന​യി​ക്കു​ക.​ ​വ​യാ​കോം​ 18​ ​സ്റ്റു​ഡി​യോ​സും​ ​സെ​വ​ൻ​ ​സ്‌​ക്രീ​ൻ​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​

​ഈ​ ​ചി​ത്ര​ത്തി​ൽ​ ​വി​ല്ല​നാ​യി​ ​എ​ത്തു​ന്ന​ത് ​പ്ര​ശ​സ്ത​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ഇ​ർ​ഫാ​ൻ​ ​പ​ത്താ​നാ​ണ്.​ ​ശ്രീ​നി​ഥി​ ​ഷെ​ട്ടി​യാ​ണ് ​നാ​യി​ക.​ ​ഹൈ​ ​വോ​ൾ​ട്ടേ​ജ് ​ആ​ക് ​ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​എ.​ആ​ർ​ ​റ​ഹ് ​മാ​നാ​ണ്.​ ​രാ​ജേ​ഷ് ​എം.​ ​സെൽവ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ടാ​രം​ ​കൊ​ണ്ടേ​ൻ​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​വി​ക്ര​ത്തി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​വി​ക്ര​മി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഗൗ​തം​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധ്രു​വ​ന​ക്ഷ​ത്രം​ ​ഇ​നി​യും​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ അ​ടു​ത്തി​ടെ​ ​ഇ​റ​ങ്ങി​യ​ ​വി​ക്ര​മി​ന്റെ​ ​ചി​ത്ര​ങ്ങ​ളൊ​ന്നും​ ​വേ​ണ്ട​ത്ര​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.