നിർഭയ കേസ്: ആരാച്ചാരില്ലാതെ തിഹാർ ജയിൽ

Wednesday 04 December 2019 1:39 AM IST

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു. ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ശക്തമായി വാദിച്ചിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി ‘ബ്ലാക്ക് വാറണ്ട്’ പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം. വധശിക്ഷ ഉടൻ നടപ്പിലാക്കേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ആരാച്ചാർക്കായി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പാർലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സന്ദർഭത്തിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് ലിവർ വലിച്ച് വധശിക്ഷ നടപ്പാക്കിയത്. തിഹാർ ജയിലിൽ ആരാച്ചാർ പോസ്റ്റിൽ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂർവമായതിനാൽ കരാർ അടിസ്ഥാനത്തിൽ അവശ്യഘട്ടത്തിൽ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.

രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. ദയാഹർജി നൽകാൻ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും വിനയ് ശർമ്മ ഒഴികെയുള്ള പ്രതികൾ അതിനു തയാറായില്ല. ഇവർക്ക് കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ദയാഹർജി നൽകിയിട്ടില്ലെങ്കിൽ വധശിക്ഷ വാറണ്ട് പുറപ്പെടുവിക്കാൻ ജയിൽ അധികൃതർക്ക് വിചാരണക്കോടതിയെ സമീപിക്കാം.

കത്തിച്ചും വെടിവെച്ചും ശ്വാസം മുട്ടിച്ചും: കുഞ്ഞുമക്കൾക്കും രക്ഷയില്ല

ക​ർ​ണാ​ട​ക​യി​ലെ​ ​ക​ർ​ബു​ർ​ഗി​യി​ലും​ ​ബി​ഹാ​റി​ലെ​ ​ബ​ക്സ​റി​ലും​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​പീ​ഡി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി.​ ​ക​ൽ​ബു​ർ​ഗി​യി​ൽ​ ​ഒ​മ്പ​തു​വ​യ​സു​കാ​രി​യെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​ ​മൃ​ത​ദേ​ഹം​ ​ക​നാ​ലി​ൽ​ ​ത​ള്ളി​യ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​ഒ​രാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​യെ​ല്ല​പ്പാ​ ​എ​ന്ന​യാ​ളെ​യാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഏ​റെ​സ​മ​യം​ ​ക​ഴി​ഞ്ഞി​ട്ടും​ ​പെ​ൺ​കു​ട്ടി​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലെ​ത്തി​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​മാ​താ​പി​താ​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​യെ​ല്ല​പ്പ​യ്‌​ക്കൊ​പ്പം​ ​ക​ണ്ട​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ ​കു​ട്ടി​ ​തി​ങ്ക​ളാ​ഴ്ച​ ​സ്‌​കൂ​ളി​ൽ​ ​എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ആ​ദ്യം​ ​യെ​ല്ല​പ്പ​ ​ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും​ ​പി​ന്നീ​ട് ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​തോ​ടെ​ ​കു​റ്റം​ ​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​ ​ചോ​ക്ലേ​റ്റ് ​ന​ൽ​കി​ ​കു​ട്ടി​യെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പ്പോ​യ​ ​ശേ​ഷം​ ​ആ​ളൊ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്തു​വ​ച്ച് ​പീ​ഡി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തു​ക​യും​ ​മൃ​ത​ദേ​ഹം​ ​ക​നാ​ലി​ൽ​ ​ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ബ​ക്സ​റി​ൽ​ ​പെ​ൺ​കു​ട്ടി​യെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം,​​​ ​മൃ​ത​ദേ​ഹം​ ​ക​ത്തി​ച്ച​ ​നി​ല​യി​ൽ​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​വെ​ടി​യേ​റ്റ​ ​പാ​ടു​ക​ളു​മു​ണ്ട്.​ ​പീ​ഡി​പ്പി​ച്ച് ​വെ​ടി​വ​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​അ​നു​മാ​നം.​ ​പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള​ ​ശ​രി​യാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ ​ശേ​ഷ​മേ​ ​അ​റി​യാ​ൻ​ ​ക​ഴി​യൂ​ ​എ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​റി​യി​ച്ചു.