പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂമാണ് ഏറെ ഇഷ്ടമെന്ന് ജാൻവി കപൂർ

Thursday 05 December 2019 11:34 PM IST

പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂം തനിക്ക് ഏറെ ഇഷ്ടമാണെന്ന് ബോളിവുഡ് താരം ജാൻവി ക കപൂർ. പുരഷൻമാരുടെ പെർഫ്യൂം സ്ത്രീകളുടെ പെർഫ്യൂമിനൊപ്പം ചേർത്ത് താൻ ഉപയോഗിക്കാറുണ്ടെന്നും ജാൻവി പറ‍ഞ്ഞു. ഒരു പെർഫ്യൂം കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജാൻവി.

“പപ്പ (ബോണി കപൂർ) ഉപയോഗിക്കുന്ന പെർഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടിക്കാലത്ത് ഞാൻ പപ്പയുടെ റൂമിലെ ഷെൽഫില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന പെർഫ്യൂം എടുക്കാറുണ്ട്. കാരണം, ആണുങ്ങൾ ഉപയോഗിക്കുന്ന പെർഫ്യും എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാത്രി ആരും കാണാതെ ആണുങ്ങളുടെ പെർഫ്യും ബോട്ടിലെടുത്ത് സ്ത്രീകളുടെ പെർഫ്യൂമുമായി കലർത്തും. നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.” ജാൻവി പറഞ്ഞു.

വാക്കുകള്‍ കൊണ്ട് വർണിക്കാൻ കഴിയാത്തതാണ് സ്‌നേഹം. സ്‌നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. അത് എല്ലാറ്റിനും മുകളിലാണ്. നമ്മൾ ജീവിതത്തിൽ എന്ത് ചെയ്താലും അതെല്ലാം സ്‌നേഹത്തെ മുൻനിറുത്തി ചെയ്യുക. മറ്റുള്ളവരുടെ സ്‌നേഹം ലഭിക്കാൻ ഞാൻ പ്രവർത്തിക്കുമെന്നും ജാൻവി പറഞ്ഞു..