കുട്ടികളെ ബലാത്സംഗം ചെയ്യൽ: കുറ്റവാളികളോട് കരുണ വേണ്ട- രാഷ്ട്രപതി

Saturday 07 December 2019 1:11 AM IST

ന്യൂഡൽഹി: കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികളോട് കരുണ കാട്ടേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങൾ രാജ്യത്തിന് ആഘാതമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനിലെ ഒരു ചടങ്ങിൽ പങ്കെടുക്കവെ പറഞ്ഞു. സ്ത്രീ സുരക്ഷ ഗുരുതരമായ പ്രശ്നമാണ്. പോക്സോ നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ദയാഹർജി നൽകാൻ അവകാശം ഉണ്ടാകരുത്. പോക്സോ കുറ്റവാളികൾക്ക് ദയാഹർജി നൽകാനാവില്ലെന്ന ഭരണഘടനാ ഭേദഗതി പാർലമെൻറ് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.