പ്രാ​ർ​ത്ഥ​ന​ ​വി​ഫ​ലം,​ ​ഉ​ന്നാ​വോ​ ​പെ​ൺ​കു​ട്ടി​ക്ക് ​വിട അ​ക്ര​മി​ക​ൾ​ ​തീ​കൊ​ളു​ത്തി​യ​ ​പെ​ൺ​കു​ട്ടി​ ​മ​രി​ച്ചു

Saturday 07 December 2019 2:14 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​രാ​ജ്യ​ത്തെ​യാ​കെ​ ​ക​ണ്ണീ​രി​ലാ​ഴ്ത്തി​ക്കൊ​ണ്ട് ​​​ഉ​​​ന്നാ​​​വോ​​​ ​​​ലൈം​​​ഗി​​​ക​​​ ​​​പീ​​​ഡ​​​ന​​​ ​​​കേ​​​സി​​​ലെ​​​ ​​​ഇ​​​ര​​​യാ​​​യ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​ ​വി​ട​വാ​ങ്ങി.​ ​പീ​ഡി​പ്പി​ച്ച​വ​രു​ൾ​പ്പെ​ടു​ന്ന​ ​അ​ക്ര​മി​സം​ഘം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തീ​കൊ​ളു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഗു​രു​ത​ര​മാ​യി​ ​​​പൊ​​​ള്ള​​​ലേ​​​റ്റ്​​ ​ഡ​​​ൽ​​​ഹി​​​ ​​​സ​​​ഫ്‌​​​ദ​​​ർ​​​ജം​​​ഗ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​ചി​​​കി​​​ത്സ​​​യി​​​ലാ​യി​രു​ന്ന​ ​​23​​​കാ​​​രി​​​യാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​മ​രി​ച്ച​ത്.​ ​​90​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​പൊ​​​ള്ള​​​ലേ​​​റ്റ് ​വെ​​​ന്റി​​​ലേ​​​റ്റ​​​റി​​​ലാ​യി​രു​ന്ന​​​ ​പെ​ൺ​കു​ട്ടി​ക്ക് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11.10​ന്ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​താ​യും​ 11.40​ന് ​മ​രി​ച്ച​താ​യും​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​ത​ല​വ​ൻ​ ​ഡോ.​ ​ശ​ല​ഭ്കു​മാ​ർ​ ​അ​റി​യി​ച്ചു.​​​ ​​​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​കാ​ൻ​ ​വൈ​കി​യ​തും​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ക്കു​മ്പോ​ഴേ​ക്കു​ 90​%​ ​പൊ​ള്ള​ലേ​റ്റ​തു​മാ​ണ് ​നി​ല​ ​അ​പ​ക​ട​ത്തി​ലാ​ക്കി​യ​തെ​ന്നും​ ​ജീ​​​വ​​​ൻ​​​ ​​​ര​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​പ​​​ര​​​മാ​​​വ​​​ധി​​​ ​​​ശ്ര​​​മി​​​ച്ച​താ​യും​ ​​​ഡോ​​​ക​​​‌്ട​​​ർ​​​മാ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ ഹെലികോപ്‌ടറിൽ ഡൽഹിയിൽ എത്തിച്ചത്. പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ ശിവം, ശുഭം ത്രിവേദി, ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ഉമേഷ് വാജ്‌പേയ് എന്നിവർ അറസ്‌റ്റിലായിട്ടുണ്ട്. ഇവരിൽ ശിവവും ശുഭം ത്രിവേദിയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ്. കഴിഞ്ഞ ജനുവരിയിലുണ്ടായ പീഡന കേസിൽ റായ്ബറേലിയിലെ കോടതിയിലേക്ക് പോകും വഴിയാണ് ഉന്നാവിനടുത്തുള്ള ഗ്രാമത്തിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. തീ കത്തിപ്പടർന്ന ശരീരവുമായി പെൺകുട്ടി ഓടുന്നത് കണ്ടവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആക്രമിച്ചവരുടെ പേരുകൾ പെൺകുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് പ്രത്യേക സുരക്ഷ നൽകാൻ തീരുമാനിച്ചു.