കാഞ്ഞിരപ്പള്ളിയിൽ വെള്ളം ചോദിച്ചെത്തി വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: വെള്ളം ചോദിച്ച് വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് വരികയായിരുന്ന പെൺകുട്ടിയെ യുവാവ് പിന്തുടർന്ന് വീടിന് സമീപം എത്തിയപ്പോൾ ഇയാൾ പെൺകുട്ടിയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അകത്തേയ്ക്ക് പോയപ്പോൾ പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
ഫോൺ ചെയ്ത് രക്ഷിതാക്കളെ വിവരം അറിയിച്ചപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പൊലീസ് കാണിച്ച ഫോട്ടോകളിൽ നിന്നാണ് പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ഇയാൾ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കിൽ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെൺകുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നൽകി. ബലപ്രയോഗം നടത്തുകയും ശാരീരികമായ ഉപദ്രവിക്കുകയും ചെയ്‌തെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ശരീരവേദനയെ തുടർന്ന് മെഡിക്കൽ പരശോധനയ്ക്കു വിധേയയാക്കിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരശോധനയിൽ സ്ഥിരീകരിച്ചു.