സ്റ്റെെൽ മന്നൻ രജനീകാന്ത് വീണ്ടും വിവാഹിതനായോ?​ സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രങ്ങൾ

Saturday 07 December 2019 2:50 PM IST

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് വീണ്ടും വിവാഹിതനായോ?​ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രജനീകാന്തിന്റെ ഫോട്ടോ കണ്ട് ആരാധകരും ഞെട്ടി. താരവും ഭാര്യ ലതയും കല്യാണ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കല്യാണപട്ടുസാരിയും പൂമാലയും അണിഞ്ഞ് രജനിയുടെ ഭാര്യയും വെള്ള കസവ് മുണ്ടും വെള്ള ഷർട്ടുമാണ് താരത്തിന്റെ വേഷം.

രജനീകാന്തിന്റെ പിറന്നാൾ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തലയിൽ കിരീടംവച്ചുള്ള ഫോട്ടോകളും പൂജാ കർമങ്ങൾ നടക്കുന്ന ഫോട്ടോകളും കാണാം. മരുമകൻ ധനുഷും രജനീകാന്തിന്റെ മകളും ചിത്രത്തിലുണ്ട്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ എന്ന പേരിലാണ് ഫോട്ടോകൾ ശ്രദ്ധേയമാകുന്നത്.

എഴുപതുകളുടെ മദ്ധ്യത്തിലായിരുന്നു തമിഴ് സിനിമയില്‍ രജനീകാന്ത് അഭിനയിച്ച് തുടങ്ങിയത്. എൺപതുകളായിരുന്നു രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്നുപറയാം.

മുരട്ടുകാളൈ,താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. പിന്നീട് നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുത്തു, ​ബാഷ, ​അരുണാചലം,​ ബില്ല,​ പടയപ്പ, ചന്ദ്രമുഖി,​ ശിവാജി,​ എന്തിരൻ,​ കബാലി തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.