ബിഗ് ബ്രദറിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി: പോസ്റ്ററിൽ സൽമാൻ ഖാന്റെ സഹോദരനും
മോഹൻലാൽ ആരാധകർക്കും സിനിമ സ്നേഹികൾക്കും സമ്മാനമായി മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തിങ്ങി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോനും മറ്റൊരു ക്യാരക്ടർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. വേദാന്തം IPS ആയാണ് അർബാസ് ഖാൻ ചിത്രത്തിൽ വേഷമിടുന്നത്. പോസ്റ്ററിൽ മോഹൻലാലിൻറെ സാന്നിദ്ധ്യവുമുണ്ട്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ ജനുവരിയിലാണ് തീയറ്ററുകളിൽ എത്തുക. സിദ്ദിഖ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ദീപക് ദേവും, ഗാനരചന റഫീഖ് അഹമ്മദുമാണ് നിർവഹിക്കുന്നത്. എസ് ടാക്കീസ്, ഫിലിപ്പോസ് കെ ജോസഫ്,മനു മാളിയേക്കൽ,ജെൻസൊ ജോസ് , വൈശാഖ് രാജൻ, സിദ്ധിഖ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിത്തു ദാമോദരനാണ്.