തദ്ദേശ ഉപതിരഞ്ഞെടുപ്പ്:എൽ.ഡി.എഫിനും യു.ഡി.എഫിനും 12 വീതം സീറ്റ്

Thursday 19 December 2019 12:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശവാർഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ 12 സീറ്റുകൾ വീതം പങ്കിട്ടു. ബി.ജെ.പിക്കും. സ്വതന്ത്രർക്കും രണ്ട് സീറ്റുകൾ വീതം ലഭിച്ചു.

അതേ സമയം ഇടതുമുന്നണിക്ക് മൂന്ന് സീറ്റ് കുറഞ്ഞു.യു.ഡി.എഫിന് മൂന്നെണ്ണം അധികം ലഭിച്ചു. ബി.ജെ.പിക്ക് നഷ്ടമില്ല.എൽ.ഡി.എഫിന്റെ നാലു സിറ്റിംഗ് സീറ്റുകളിൽ യു.ഡി.എഫും,. യു.ഡി.എഫിന്റെ 2 സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഓരോ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ്സും മറ്റൊരു സീറ്റിൽ മുസ്ലീം ലീഗും വിജയിച്ചു.