പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ നയിക്കേണ്ടത് കോൺഗ്രസല്ല, ആ നേതാവിനെ ചൂണ്ടിക്കാണിച്ച് ശശി തരൂർ

Sunday 22 December 2019 6:52 PM IST

തിരുവനന്തപുരം: രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിൽ പ്രക്ഷോഭത്തെ നയിക്കേണ്ടതാരാണെന്ന വെളിപ്പെടുത്തലുമായി ശശി തരൂർ‌ എം.പി. കോൺഗ്രസിന് പകരം ആ പ്രതിഷേധം ഏറ്റെടുക്കേണ്ടത് ചെറിയ പാർട്ടികളാണെ്. തന്റെ അഭിപ്രായത്തിൽ എൻ.സി.പി നേതാവ് ശരത് പാവാറാണെന്നും ഇതിന് യോജിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടിക്ക് ഒരു ചരിത്രമുണ്ട്. അതു മാത്രമല്ല ചില സംസ്ഥാന പാർട്ടികൾ കോണ്‍ഗ്രസിനെ എതിർത്തു കൊണ്ടാണ് വളര്‍ന്നത്. ഞങ്ങൾ നേതൃത്വം എടുക്കാന്‍ പോയാല്‍ അവർക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഒരു ചെറിയ പാർട്ടി ഇതിന്റെ നേതൃത്വം എടുത്താൻ തയ്യാറായാൽ പ്രത്യേകിച്ചും മുതിർന്ന നേതാവുള്ള ഒരു പാർട്ടി നേതൃത്വം എടുത്താല്‍ മറ്റുള്ളവൽ കേൾക്കാന്‍ തയ്യാറായിരിക്കും. എന്റെ അഭിപ്രായത്തിൽ ശരത് പവാറായിരിക്കും നല്ലത്. ഇദ്ദേഹം വളരെ പ്രായം ചെന്ന മുതിർന്ന നേതാവാണ്. എൻ.സി.പി പാർട്ടി ഇവർക്കാർക്കും വലിയ രാഷ്ട്രീയ ഭീഷണിയുമല്ല. അങ്ങനെ ഒരു പാർട്ടി മുൻകൈയ്യെടുത്താൽ അതിനൊരു ഫലം ഉണ്ടാകുമെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസ് എല്ലാവരെയും കൂട്ടിക്കൊണ്ട് വരണമെന്ന് കോൺഗ്രസുകാരനായിട്ട് എനിക്ക് പറയാൻ തോന്നുന്നില്ല.ഞങ്ങളുടെ പിന്നാലെ വരാൻ പലർക്കും പ്രശ്നങ്ങളുണ്ട്.എന്നാൽ ധൈര്യത്തോടെ ഞങ്ങൾ ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.